2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ട്രംപിന്റെ അവിഹിത ബന്ധം മൂടിവയ്ക്കാൻ വൻതുക നൽകി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊനാൾഡ് ട്രംപ് മത്സരിച്ച കാലത്ത് അദ്ദേഹത്തിന്റെ അവിഹിത ബന്ധം പുറത്തു വിടാതിരിക്കാൻ രണ്ടു സ്ത്രീകൾക്ക് 2,80,00O ഡോളർ നൽകിയിരുന്നതായി വെളിപ്പെടുത്തൽ.

ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കേൽ കോഹെൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ട്രം പിന്റെ രാഷ്ട്രീയ നിലനിൽപ്പുതന്നെ ഇല്ലാതാക്കിയേക്കാവുന്ന ഈ വെളിപ്പെടുത്തലിനെക്കുറിച്ച് വൈറ്റ് ഹൗസ്സിൽ നിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
സിനിമാ താരം സ്റ്റോമി ഡാനിയലിനും മറ്റൊരു സ്ത്രീക്കുമാ ണ് പണം നൽകിയത്. അവരുമായി ട്രം പിനുള്ള ബന്ധം പുറത്തു വന്നാൽ തെരഞ്ഞെടുപ്പു തോൽവിയുണ്ടാകുമെന്നു ഭയന്ന് ട്രം പ് തന്നെയാണ് തന്നോട് പണം നൽകാൻ ആവശ്യപ്പെട്ടതെന്ന് കോഹെൻ ന്യൂയോർക്ക് സിസ്ട്രിക്റ്റ് ജഡ്ജ് മുമ്പാകെ വെളിപ്പെടുത്തി.
ട്രംപിന്റെ തെരഞ്ഞെട്ടുപ്പു കമ്മിറ്റി ചെയർമാൻ പോൾ മനാഫോർട്ടിനെ നികുതി വെട്ടിപ്പ്, ബാങ്കിനെ കബളിപ്പിക്കൽ തുടങ്ങി പല കേസുകളിലായി കോടതി ശിക്ഷിച്ച അതേ ദിവസമാണ് ഈ വെളിപ്പെടുത്തലുമുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.