2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി നീലച്ചിത്ര നടിയും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികാരോപണവുമായി നീലച്ചിത്രനടിയും രംഗത്ത്. ട്രംപ് കയറിപ്പിടിച്ചെന്നും ലൈംഗിക ബന്ധത്തിന് വേണ്ടി പതിനായിരം ഡോളര്‍ വാഗ്ദാനം ചെയ്‌തെന്നുമാണ് അവാര്‍ഡ് ജേതാവായ നടി ജസികാ ഡ്രേക്  പറയുന്നത്. ഇതുവരെ ട്രംപിനെതിരേ 11 സ്ത്രീകളാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്.
2006 ല്‍ കാലിഫോര്‍ണിയയിലെ ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഡ്രേകിനെ ട്രംപ് കണ്ടുമുട്ടുന്നതെന്ന് അവരുടെ അഭിഭാഷക ഗ്ലോറിയ അല്ലെര്‍ഡ് ലോസ്ആഞ്ചല്‍സില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോള്‍ഫ് ഗ്രൗണ്ടിലൂടെ ട്രംപിനൊപ്പം നടക്കാന്‍ ക്ഷണിച്ചു. ഹോട്ടലിലെ ട്രംപിന്റെ മുറിയിലേക്ക് വിളിച്ചതിനെ തുടര്‍ന്ന് മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം പോയെന്നും ഡ്രേക് പറഞ്ഞു. അനുമതിയില്ലാതെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നുമാണ് പരാതി. ഇവിടെയെത്തിയ മൂന്നു പേരെയും അനുമതിയില്ലാതെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നുമാണ് പരാതി. പിന്നീട് വീണ്ടും മുറിയിലേക്ക് വിളിച്ചെന്നും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും നടി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.