2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ട്യൂമര്‍ ഗര്‍ഭമാണെന്ന് പറഞ്ഞ് ചികിത്സ: യുവതിയുടെ പരാതിയില്‍ സര്‍ക്കാറിന് നോട്ടിസ്

ചെന്നൈ: ചികിത്സാ പിഴവുണ്ടായതിനെതുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ തമിഴ്‌നാട് സര്‍ക്കാറിന് നോട്ടിസ് അയച്ചു. ചെന്നൈയിലെ കണ്ണകി നഗറിലെ ഒരു യുവതിയാണ് പരാതി നല്‍കിയത്. ഇവരുടെ വയറില്‍ വളര്‍ന്നുവന്ന ട്യൂമര്‍ ഗര്‍ഭമാണെന്ന് പറഞ്ഞ് തന്നെ ചെന്നൈ കസ്തൂര്‍ഭാ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചുവെന്ന് കാണിച്ചാണ് അവര്‍ പരാതി നല്‍കിയത്. യുവതി പത്തുമാസം ഗര്‍ഭിണിയാണെന്നു പറഞ്ഞ് ഇതിനുള്ള മരുന്നുകള്‍ നല്‍കി. തുടര്‍ന്ന് സംശയം തോന്നിയ യുവതിയും ഇവരുടെ വീട്ടുകാരും മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോഴാണ് വയറില്‍ വളരുന്നത് മുഴയാണെന്ന് മനസിലായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പലഘട്ടങ്ങളിലായി സ്‌കാന്‍ ചെയ്തിട്ടുപോലും അവര്‍ക്ക് ഇത് മനസിലായില്ലെന്നും യുവതി ആരോപിച്ചു. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.