2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ടോപ്‌കോ ഗോള്‍ഡ് പെറ്റല്‍സ് ഷോറൂം തുറന്നു

മട്ടന്നൂര്‍: ടോപ്‌കോ ഗോള്‍ഡ് പെറ്റല്‍സ് മട്ടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലിങ്ക്‌സ് മാളില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു നറുക്കെടിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കെ.വി ജയചന്ദ്രന്‍, ഇ.പി ഷംസുദ്ദീന്‍, ബിജു ഏളക്കുഴി, കെ. ശ്രീധരന്‍, പ്രകാശന്‍, ടോപ്പ്‌കോ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ടി.കെ അസീസ്, പി.സി മൂസ, ടി.കെ മുനീര്‍, പി.കെ നസീര്‍, ടി.കെ മുഹമ്മദ് പങ്കെടുത്തു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന സ്വര്‍ണാഭരണങ്ങളും 2000 രൂപ മുതല്‍ ഡയമണ്ട് ആഭരണങ്ങളും ബ്രാന്‍ഡഡ് വാച്ചുകളുടെ വിപുലമായ ശേഖരവും ടോപ്‌കോ ഗോള്‍ഡന്‍ പെറ്റല്‍സില്‍ ഒരുക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.