2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ടോണി കോസിയര്‍ക്ക് വിട

tony-m

നിലച്ചു ആ ആധികാരിക ശബ്ദം

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദമെന്നറിയപ്പെട്ട വിഖ്യാത കളിയെഴുത്തുകാരനും കമന്റേറ്ററുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ച ടോണി കോസിയര്‍ (75). അസുഖ ബാധിതനായി അശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇക്കഴിഞ്ഞ 11നാണ് മരണത്തിനു കീഴടങ്ങിയത്. ക്രിക്കറ്റിന്റെ ആധികാരിക വാക്കുകളായി ലോകം ടോണിയുടെ ശബ്ദത്തെ ശ്രവിച്ചു. ക്രിക്കറ്റ് കളിക്കാത്ത ആളായിരുന്നു ടോണി.

1940ല്‍ ബാര്‍ബഡോസിലെ ബ്രഡ്ജ് ടൗണിലാണ് അദ്ദേഹം ജനിച്ചത്. 1970കളില്‍ നിരൂപണ രംഗത്തേക്കെത്തിയ അദ്ദേഹത്തിലൂടെയാണ് വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹത്തിലെ ക്രിക്കറ്റ് ടീമുകളെ ലോകം പരിചയപ്പെടുന്നത്. ബി.ബി.സി, ചാനല്‍ നയന്‍, സ്‌കൈ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കളിയെഴുത്തകാരനായതു പോലെ അദ്ദേഹം കരീബിയന്‍ ക്രിക്കറ്റിന്റെ അംബാസഡര്‍ കൂടിയായിരുന്നു. 2011ല്‍ മെരിബോള്‍ ക്രിക്കറ്റ് ക്ലബ് ആജീവനാന്ത അംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ പല അധികാര സ്ഥാനങ്ങളിലും അദ്ദേഹവും അംഗമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.