2018 June 11 Monday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ടൊയോട്ട യാരിസ് ബുക്കിങ് ആരംഭിച്ചു; വരുന്നത് നാലു വകഭേദങ്ങളില്‍

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ‘യാരിസി’നുള്ള ബുക്കിങ് ആരംഭിച്ചു. രാജ്യത്തെ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് യാരിസ് ബുക്കിങ് നടത്താവുന്നതാണ്. മെയ് 18 നാണ് യാരിസ് വിപണിയിലെത്തുക.

യാരിസ് ഇന്ത്യയില്‍ അണിനിരക്കുക നാലു വകഭേദങ്ങളിലാണ്. J,G,V, VX എന്നിവയാണവ.

ഏഴ് എയര്‍ബാഗുകളും എബിഎസും ഈബിഡിയും ബ്രേക് അസിസ്റ്റും അടിസ്ഥാന വകഭേദങ്ങള്‍ മുതലുണ്ടാകും. അടിസ്ഥാന വകഭേദമായ ‘ജെ’യില്‍ ഏഴ് എയര്‍ബാഗുകളും എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും ബോഡി കളര്‍ മിററുകളും ഡോര്‍ഹാന്‍ഡിലും പ്രൊജക്റ്റര്‍ ഹാലജന്‍ ഹെഡ്‌ലാമ്പും ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്‌ജെസ്റ്റ്, കീലെസ് എന്‍ട്രി, എല്‍സിഡി മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലെയോടു കൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ് ഗ്രൗ ബോക്‌സ് തുടങ്ങിയവയുണ്ട്

8,75000 രൂപ മുതല്‍ 14,07,000 രൂപ വരെയാണ് യാരിസിന്റെ എക്‌സ് ഷോറും വില.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടേയ് വെര്‍ണ തുടങ്ങിയവയാണ് യാരിസിന്റെ പ്രധാന എതിരാളികള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.