2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ടേബിള്‍ ടെന്നിസില്‍ ഞെട്ടിക്കുന്ന തോല്‍വി

ജക്കാര്‍ത്ത: മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ടത്തോല്‍വി. വനിതാ സിംഗിള്‍സില്‍ മനിക ബത്രയും പുരുഷ സിംഗിള്‍സില്‍ ശരത് കമാല്‍ അച്ചന്ദ, സതിയന്‍ ജ്ഞാനശേഖരന്‍ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. മികസഡ് ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ നേരത്തെ മെഡല്‍ നേടിയിരുന്നു. ചൈനയുടെ വാങ് മന്യുവിനോട് 4-1ന് പരാജയപ്പെട്ടാണ് മനിക പുറത്തായത്. ചൈനീസ് തായ്‌പേയിയുടെ ചുവാങ് ചിയാന്‍ 4-2ന് ശരത് കമാലിനെയും ജപ്പാന്റെ കെന്റ മാറ്റ്‌സുഡൈര 4-1 ജ്ഞാനശേഖരനെയും പരാജയപ്പെടുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.