2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ടെസ്റ്റ് റാങ്കിങ്: ഇംഗ്ലണ്ടിന് നേട്ടം

 

ദുബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 4-1 സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങിലാണ് ഇംഗ്ലണ്ട് നില മെച്ചപ്പെടുത്തിയത്.
മുന്നിലുണ്ടായിരുന്ന ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് എത്തിയത്. പരമ്പര തുടങ്ങുമ്പോള്‍ ഇംഗ്ലണ്ടണ്ട് 97 പോയിന്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു. പരമ്പര ജയിച്ചതോടെ 8 പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ടണ്ട് നാലാം സ്ഥാനം പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തുള്ള ആസ്‌ത്രേലിയയെക്കാള്‍ ഒരു പോയിന്റ് പിറകിലാണ് ഇംഗ്ലണ്ടണ്ട്.
ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് തോറ്റതോടെ ഇന്ത്യക്ക് 10 പോയിന്റ് നഷ്ടമായെങ്കിലും രണ്ടണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡ് ഉള്ള ഇന്ത്യ തന്നെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. പരമ്പര തുടങ്ങുമ്പോള്‍ 125 പോയിന്റ് ഉണ്ടണ്ടായിരുന്ന ഇന്ത്യക്ക് പരമ്പരയിലെ കനത്ത തോല്‍വിയോടെ 10 പോയിന്റ് കുറഞ്ഞ് 115 പോയിന്റിലെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.