2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ടെക്‌സസില്‍ എയര്‍ബലൂണ്‍ തകര്‍ന്നു; യാത്രക്കാരായ 16 പേരും മരണപ്പെട്ടു

ടെക്‌സസ്: യു.എസിലെ ടെക്‌സസില്‍ ഹോട്ട് എയര്‍ ബലൂണിന് തീപ്പിടിച്ച് 16 പേര്‍ മരിച്ചു. പ്രദേശിക സമയം രാവിലെ 7.40ഓടെയാണ് അപകടമുണ്ടായത്. പൈലറ്റുള്‍പ്പെടെ യാത്ര ചെയ്ത 16 പേരും അപകടത്തില്‍ മരണപ്പെട്ടെന്ന് ടെക്‌സസ് സുരക്ഷാ വിഭാഗം അധികൃതര്‍ സ്ഥിരീകരിച്ചു. ടെക്‌സസില്‍ നിന്നും 50 കി.മീറ്റര്‍ അകലെയുള്ള ഓസ്റ്റിനിലാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നത്.

Hot air balloon 1

1993 നുശേഷം രാജ്യത്തുണ്ടാകുന്ന ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ അപകടമാണ്. രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഹോട്ട് എയര്‍ ബലൂണ്‍ ദുരന്തവുമാണിത്. 1993 ല്‍ നടന്ന അപകടത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.