2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം

 

കളമശ്ശേരി: കളമശ്ശേരി കുനംതൈയില്‍ ടു വീലര്‍ വര്‍ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സിന്‍സിയര്‍ ടൂവീലറില്‍ അഗ്‌നിബാധയുണ്ടായത്. ഏലൂരില്‍ നിന്നും തൃക്കാക്കരയില്‍ നിന്നും അഗ്‌നിശമനസേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. നാല്‍പതോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. തോപ്പില്‍ സ്വദേശി സിന്‍സണ്‍ വാടകക്കെടുത്ത് നടത്തുന്നവര്‍ക്ക് ഷോപ്പാണിത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ഓഫ് ഒട്ടോ മൊബെല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലിസ് കേസെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.