2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം’

 

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണ്. ഇടുക്കി, വയനാട് ജില്ലകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ടൂറിസം മേഖലയെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടണം. പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ ഹോട്ടല്‍ ഉടമകള്‍ക്ക് പലിശരഹിത ലോണുകള്‍ ലഭ്യമാക്കണം. ബാങ്കുകളില്‍ നിന്നുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News