2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ടി20 പരമ്പര വെസ്റ്റിന്‍ഡീസിന്

ലൗഡര്‍ഹില്‍: ഇന്ത്യക്കെതിരായ ടി20 പരമ്പര വെസ്റ്റിന്‍ഡീസിന്. രണ്ടാം ടി20 മഴയെത്തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസ് 1-0ത്തിനു സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഒരു റണ്‍ വിജയം സ്വന്തമാക്കിയിരുന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്നു മത്സരം ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. പിന്നീട് മഴയെത്തിയതും മത്സരം തുടരുന്നതിനു തടസ്സമായി.
 രണ്ടാം ടി20യില്‍ 144 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴ പെയ്യുകയായിരുന്നു. പിന്നീടും മഴ തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ടോസ് നേടി വെസ്റ്റിന്‍ഡീസിനെ ബാറ്റിങിനയച്ച ഇന്ത്യന്‍ നായകന്‍ ധോണിയുടെ തീരുമാനം ഇത്തവണ വിജയം കണ്ടു. 19.4 ഓവറില്‍ വിന്‍ഡീസിന്റെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിനു മാത്രമേ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചുള്ളു. മൂന്നു വിക്കറ്റു വീഴ്ത്തി അമിത് മിശ്ര വിന്‍ഡീസിനെ വെട്ടിലാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.