2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

ടി.സി വണ്ണിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതം

 

കോഴിക്കോട്: ടി.സി വണ്‍ പ്രോപ്പര്‍ട്ടിസ് എന്ന സ്ഥാപനത്തിനെതിരേ ഷമീം അഹമ്മദ് ആരോപിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു ടി.സി വണ്‍ പ്രോപ്പര്‍ട്ടി സ്‌കൈവാക് അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റ് ചെയര്‍മാന്‍ ടി.സി അഹമ്മദ് അറിയിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കിയ ശേഷമാണ് 2017 ജനുവരിയില്‍ ഷമീം തൊണ്ടയാട്ടെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. രണ്ടുവര്‍ഷത്തിനു ശേഷം അളന്നുനോക്കിയപ്പോള്‍ നിശ്ചിത സ്‌ക്വയര്‍ഫീറ്റ് ഇല്ലെന്നു പറഞ്ഞത് അടിസ്ഥാനരഹിതമാണ്. 1748 സ്‌ക്വയര്‍ഫീറ്റ് എന്നതു കെട്ടിടത്തിന്റെ വരാന്ത, ഗോവണി ഉള്‍പ്പെടെയുള്ള പൊതുഇടങ്ങള്‍ കൂടി അടങ്ങുന്ന ഭാഗമാണ്. ഈ പൊതു ഏരിയയുടെ സ്ഥലം എല്ലാ ഓഹരി ഉടമകളില്‍ നിന്നു ഈടാക്കുകയെന്നതാണ് എല്ലാ ബില്‍ഡേഴ്‌സും തുടര്‍ന്നു വരുന്നത്.
അനാവശ്യ കാര്യങ്ങള്‍ക്കായി സ്ഥാപനത്തിലെ ലേഡീസ് സ്റ്റാഫിനെയും മറ്റും അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും മറ്റും പൊലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഷമീം ഇത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്കെതിരേ ഷമീം വ്യാജവാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വലിയതോതില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടി.സി വണിനെതിരേ നല്ലളം പൊലിസില്‍ നല്‍കിയ പീഡന പരാതിയില്‍ സത്യാവസ്ഥ ഇല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് കേസ് തള്ളിയതെന്നും അദ്ദേഹം അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.