2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ടി.വി ഷോയ്ക്ക് സമാനമായ വിഡിയോ പ്രോഗ്രാമുമായി ഫേസ്ബുക്ക്

വാഷിങ്ടണ്‍: ടി.വി ഷോയ്ക്ക് സമാനമായുള്ള വിഡിയോ പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ ഫേസ്ബുക്ക് തയാറെടുക്കുന്നു. ജൂണ്‍മാസം ആദ്യത്തോടെ ഫേസ്ബുക്ക് പുതിയ 24 വിഡിയോ പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെറ്റ്ഫ്‌ളിക്‌സിന്റെ ഹൗസ് കാര്‍ഡിന് സമാനമായ ബിഗ് ബജറ്റ് ഷോയും അഞ്ച് മുതല്‍ 10 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ ഷോയും ആരംഭിക്കാനാണ് നിലവില്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നത്.
പുതു തലമുറയ്ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഫേസ്ബുക്ക് നേരത്തെ പച്ചക്കൊടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടെലിവിഷന്‍ ഷോയുമായി ജൂണ്‍മാസം വീണ്ടും സജീവമാകാന്‍ തയാറെടുക്കുന്നത്.
പുതുതലമുറയിലുള്ളവരെ കൂടുതല്‍ ലക്ഷ്യംവച്ചുള്ള ഷോ ആണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് സൂചന.
നിലവില്‍ കൂടുതല്‍ സ്വീകാര്യത നേടുന്ന സ്‌നാപ്ചാറ്റിനെ ഇതുവഴി മറികടക്കാനും ഫേസ്ബുക്ക് ശ്രമിക്കും.
പുതിയ വിഡിയോ സര്‍വിസ് ആരംഭിക്കുന്നതു വഴി പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്കിന്റെ കണക്കൂകൂട്ടല്‍.
30മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോ ആരംഭിക്കാനും പദ്ധതിയുണ്ട്. വിനോദം, കായികം, ശാസ്ത്രം, ഗെയിം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിഡിയോ പ്രോഗ്രാം എന്നാണ് സൂചനകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.