2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ടി.പി വധം: സി.ബി.ഐ അന്വേഷണം അട്ടിമറിച്ചത് ബി.ജെ.പിയും സി.പി.എമ്മുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ടി.പി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണം സി.ബി.ഐക്കു വിട്ടാല്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും സി.പി.എമ്മിന്റെ അടിവേരിളകുമെന്നും ഉറപ്പാണ്.
കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന ബി.ജെ.പിക്ക് സി.പി.എം ക്ഷയിക്കുന്നതിനോട് താല്‍പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തിലെങ്കിലും അദ്ദേഹത്തിന് നീതി ലഭ്യമാക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കേന്ദ്രത്തിനു കത്തെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്.
പ്രതിപക്ഷ നേതാവിന്റെ കത്തുകൂടി ലഭിച്ചാല്‍ ഇതു കേരളത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.