2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ടിപ്പര്‍ ലോറി ഉടമകള്‍ സമരത്തിലേക്ക്

കോഴിക്കോട്: ടിപ്പര്‍ ലോറി എര്‍ത്ത് മൂവിങ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്‍ഡ് ഓപറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി 19 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 19ന് രാവിലെ പത്തിനു കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കും.
റവന്യൂ, പൊലിസ്, ആര്‍.ടി.എ അധികാരികളുടെ നയസമീപനം കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത സഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ പ്രഭാകരന്‍, എന്‍. ബിജു, സി.കെ കൃഷ്ണന്‍, കേളോത്ത് മമ്മു, എം.സി സൈനുദ്ദീന്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.