2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ടാറിങ് കാലാവധി കഴിഞ്ഞിട്ട് രണ്ടര വര്‍ഷം; ദേശീയപാത തകര്‍ന്നു തുടങ്ങി

കയ്പമംഗലം: മൂന്നര വര്‍ഷം മുന്‍പ് കോടികള്‍ ചെലവഴിച്ച് കൊട്ടിഘോഷിച്ചു ടാറിങ് നടത്തിയ ദേശീയപാത 17 തകര്‍ന്നു തുടങ്ങി. പലയിടത്തും കുഴികള്‍ രൂപപ്പെട്ട റോഡ് പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ചേറ്റുവ മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗത്തെ ടാറിങിന് അന്ന് ഒന്‍പത് കോടി രൂപയാണ് ചെലവഴിച്ചത്.
വാഹനപ്പെരുപ്പത്തിനുസരിച്ച് അഞ്ചു വര്‍ഷത്തെയെങ്കിലും ഗ്യാരണ്ടി ലഭിക്കും വിധം ഉറച്ച രീതിയില്‍ (ബിട്മിനസ് കോണ്‍ക്രീറ്റ്) ചെയ്യാനായി 20.8 കോടിയുടെ പദ്ധതിയാണ് ഉദ്യോഗസ്ഥര്‍ ദേശീയപാത അധികൃതര്‍ക്ക് സമര്‍പ്പിച്ചതെങ്കിലും താല്‍ക്കാലിക രീതിയില്‍ (സെമി ടെന്‍സ് ബിട്മിനസ് കോണ്‍ക്രീറ്റ്) ചെയ്യാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ആറുവരി ദേശീയപാത ഉടന്‍ വരുമെന്ന കണക്കു കൂട്ടലിലാണ് അധികൃതര്‍ ഈ അനുമതി നല്‍കിയത്.
അതുകൊണ്ടു തന്നെ അവസാനമായി നടന്ന ടാറിങിന് ഒരു വര്‍ഷത്തെ ഗ്യാരണ്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാലാവധി കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും പുതിയ ഒരു പദ്ധതിയും ദേശീയപാതക്കായി അധികൃതര്‍ തയാറാക്കിയിട്ടില്ല. ഇക്കുറി മഴ ശക്തമല്ലാത്തതു കാരണമാണ് റോഡ് ഇത്രയെങ്കിലും നന്നായി നില്‍ക്കുന്നത്. അല്ലാത്ത പക്ഷം ഈ മഴക്കാലത്തെ പോലും അതിജീവിക്കാന്‍ കഴിയാതെ റോഡ് അമ്പേ തകര്‍ന്നു പോയേനെ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പൊതുമരാമത്ത് വകുപ്പിനു കീഴില്‍ റോഡ് അറ്റകുറ്റപ്പണിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി അറിയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.