2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ടാബ്‌ലറ്റ് സംസാരിക്കും, സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു പകരം

റസാഖ് എം അബ്ദുല്ല

 

സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ വീട്ടിലും അടുത്ത കൂട്ടുകാര്‍ക്കും ഇടയില്‍ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുമെങ്കിലും അല്ലാത്ത സ്ഥലത്ത് ഇത്തിരി ബുദ്ധിമുട്ടും. സാധാരണ ജനങ്ങള്‍ക്ക് ആംഗ്യഭാഷ വശമില്ലാത്തതിനാലാണത്.
എല്ലാവരും ആംഗ്യഭാഷണ പഠിക്കുകയെന്നത് അപ്രായോഗികവുമാണ്. അപ്പോള്‍ പിന്നെ, ഇരുവര്‍ക്കുമിടയിലെ ആശയവിനിമയ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?
ഈ ആലോചനയില്‍ നിന്നാണ് ഭിന്നശേഷിക്കാര്‍ക്കായി ഉപകരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ടോബി ഡൈനാവോക്‌സ് എന്ന കമ്പനി ഇന്‍ഡി എന്ന ടാബ്‌ലറ്റിന്റെ നിര്‍മാണത്തിലെത്തുന്നത്. സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കൊരു സഹായിയെന്ന നിലയിലാണ് ഉപകരണത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പറയേണ്ട കാര്യങ്ങള്‍ ടാബ്‌ലറ്റുകളിലെ കീ ഉപയോഗിച്ച് അപ്പപ്പോള്‍ പറയാം. ടാബ്‌ലറ്റിലെ ഉയര്‍ന്ന നിലവാരമുള്ള സ്പീക്കറുകള്‍ ഏത് ശബ്ദകോലാഹലത്തിലും കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് ഏറെ സൗകര്യപ്രദമാവും വിധത്തിലാണ് ടാബ്‌ലറ്റിന്റെ സജ്ജീകരണം.
ആപ്പുകളുടെ ഐക്കണ്‍ പോലെ സ്‌ക്രീനില്‍ കാണുന്ന ഓരോ അടയാളങ്ങള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക. കുട്ടികള്‍ക്കും ടെക്ക് ലോകത്ത് വലിയ ബന്ധമില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും വിധത്തിലാണ് ഈ ഐക്കണുകളെന്നതും ശ്രദ്ധേയമാണ്. അടയാളങ്ങള്‍ ഉപയോഗിച്ചു പറയുന്നതിനു പുറമേ, ടൈപ്പ് ചെയ്ത് അതു പറയിപ്പിക്കാനും സാധിക്കും.
ഉപകരണത്തിന്റെ വില അല്‍പ്പം കൂടുതലാണ്. ഏതാണ്ട് 65,000 രൂപയോളം വരും. ഇപ്പോള്‍ ഇംഗ്ലീഷ് പോലെയുള്ള ലോക ഭാഷകളില്‍ മാത്രമാണ് ടാബ്‌ലറ്റുള്ളത്. വൈകാതെ പ്രാദേശിക ഭാഷകളില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.