2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ടാപ്പിങ് തൊഴിലാളിയുടെ കൊലപാതകം, കളിയാക്കിയതിന്റെ പകയെന്ന് പ്രതി

തൊടുപുഴ: റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ ജോലിക്കിടെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
അരിവാള്‍ കഴുത്തിന്റെ ഒരു വശത്തിനോട് ചേര്‍ത്ത് പിടിച്ച് വലിച്ചാണു കൊലപാതകം നടത്തിയതെന്നു ആന്‍സണ്‍ പോലിസിന് മൊഴി നല്‍കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കാളിയാര്‍ എസ്‌റ്റേറ്റ് രണ്ടാം ഡിവിഷന്‍ ലയത്തില്‍ താമസിക്കുന്ന കോടന്തറയില്‍ സദാനന്ദന്‍ (50) ആണ് കൊല്ലപ്പെട്ടത്. ഇതേ ലയത്തില്‍ തന്നെ താമസക്കാരനായ ചെമ്മായത്ത് ആന്‍സണ്‍ (20) കൃത്യത്തിനു ശേഷം പൊലിസില്‍ കീഴടങ്ങുകയായിരുന്നു.തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളെന്ന് പറഞ്ഞ് കളിയാക്കിയതിന്റെ വ്യക്തി വിരോധമാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി.
ഇത്തരത്തില്‍ പ്രചരിച്ചതോടെ തനിക്ക് പുറത്തിറങ്ങാനാകാതെയായി. കാണുന്നവരെല്ലാം ഈ പേരില്‍ തന്നെ കളിയാക്കിയിരുന്നു. കരിമണ്ണൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോടിക്കുളം പാറത്തട്ടയിലുള്ള റബ്ബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയപ്പോള്‍ പ്രതി പിന്നാലെ എത്തി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് നടപടി ആരംഭിച്ചു.
പ്രതിയുടെ ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുപ്പക്കാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് വരികയാണെന്നു കരിമണ്ണൂര്‍ എസ്‌ഐ ക്ലീറ്റസ് കെ ജോസഫ് പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.