
കോട്ടയം: റബര്‍ബോര്‍ഡ് നടപ്പാക്കുന്ന ടാപ്പര്ബാങ്ക് പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും സംശയ നിവാരണത്തിനും ഉല്‍പ്പാദകസംഘം ഭാരവാഹികള്‍ക്കും കര്‍ഷകര്‍ക്കും ടാപ്പിങ് തൊഴിലാളികള്‍ക്കും റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് റബര്‍ബോര്‍ഡ് ഡെവലപ്മെന്റ് ഓഫിസര്‍ ഡി. ശ്രീകുമാര്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നല്‍കുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ 0481 – 2576622 ആണ്.
ആഴ്ചയിലൊരിക്കല്‍ ടാപ്പിങ് എന്ന വിളവെടുപ്പുരീതി റബര്‍ബോര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റബര്‍മരങ്ങളുടെ ഉല്‍പ്പാദനകാലം വര്‍ധിപ്പിക്കുക, ടാപ്പിങ്ചെലവു കുറയ്ക്കുക, ടാപ്പര്‍മാരുടെ ദൗര്‍ലഭ്യത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വിളവെടുപ്പുരീതിക്ക് റബര്‍ബോര്‍ഡ് പ്രചാരം നല്‍കുന്നത്. ടാപ്പിങ് ആഴ്ചയിലൊരിക്കല്‍ ആക്കുമ്പോള്‍ ടാപ്പര്‍മാര്‍ക്ക് പല തോട്ടങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നത് പ്രായോഗികബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന അഭിപ്രായം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്.
റബര്‍ബോര്‍ഡ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.