2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ടാങ്കര്‍ വാഹനങ്ങളുടെ അപകടങ്ങള്‍: സുരക്ഷാ പരിശീലനം നല്‍കി

കൊല്ലം: വര്‍ധിച്ച് വരുന്ന ഗ്യാസ് പെട്രോളിയം ടാങ്കര്‍ വാഹനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം പൊലിസ് ക്ലബില്‍ സിറ്റി പൊലിസ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സിറ്റി ട്രാഫിക് നോഡല്‍ ഓഫിസറും ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലിസ് കമ്മിഷണറുമായ ജി. സര്‍ജുപ്രസാദ് ഉദ്ഘാടനം ചെയ്തു.
വാഹനങ്ങളില്‍ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങളും പരിപാലിക്കപ്പെടേണ്ട സുരക്ഷാ ക്രമീകരണങ്ങളും ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്‌സ് കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ സിയാവുദ്ദീന്‍ വിശദീകരിച്ചു. കമ്മീഷണര്‍ പി.കെ മധു നിര്‍ദ്ദേശാനുസരണമായിരുന്നു പരിശീലന ക്ലാസ് നടത്തിയത്. വിരമിച്ച സയന്റിസ്റ്റ് ഡോ. ആനന്ദന്‍ ക്ലാസെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വിശ്വേശ്വരന്‍പിള്ള, അസി. സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.