2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോര്‍ന്നു

കടബ: മംഗളൂരു-ബംഗളൂരു പാതയിലെ നെല്ലിയാടി ലാവത്തടുക്കയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് പാചകവാതകം ചോര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. അമിതവേഗതയാണ് ടാങ്കര്‍ ലോറി മറിയാനിടയാക്കിയത്.
പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ബംഗളൂരു, മംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഉപ്പിനങ്ങാടി, കടബ, കൈക്കമ്പ, ഗുണ്ടിയ വഴി തിരിച്ചുവിട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.