2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ടാക്‌സി ഡ്രൈവറെ രക്ഷിച്ചത് ഖുര്‍ആന്‍ ഷെല്‍ഫ്

 

ക്രൈസ്റ്റ് ചര്‍ച്ച്: വംശവെറി പൂണ്ട് അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം തുരുതുരാ വെടിവച്ചപ്പോള്‍ ടാക്‌സി ഡ്രൈവറായ അബ്ദുല്‍ ഖാദര്‍ അബാബോറയെ രക്ഷിച്ചത് പള്ളിയിലെ ഖുര്‍ആന്‍ ഷെല്‍ഫ്.
കൊലയാളി പള്ളിയിലെത്തിയതോടെ ഓടി അടുത്തുകണ്ട ഖുര്‍ആന്‍ വെക്കുന്ന ബുക് ഷെല്‍ഫിനു താഴെ ഒളിക്കുകയായിരുന്നു. അക്രമി പോയശേഷം എഴുന്നേറ്റു നോക്കിയപ്പോള്‍ തന്റെ ഇരുവശവും മൃതദേഹങ്ങള്‍ ചിതറികിടക്കുകയായിരുന്നു. രക്ഷപ്പെട്ടത് ഖാദറിന് വിശ്വസിക്കാനാവുന്നില്ല. എത്യോപ്യക്കാരനായ ഈ 48കാരന്‍ 2010ലാണ് നഗരത്തിലെത്തിയത്. ഇമാം ഖുതുബയുടെ ഇംഗ്ലിഷ് തര്‍ജമ പറഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് അക്രമി ഇരച്ചെത്തിയത്. മറ്റൊരു ഫലസ്തീനി ടാക്‌സി ഡ്രൈവര്‍ ഓടുന്നതിനിടെ വെടിയേറ്റു വീണത് താന്‍ കണ്ടതായും ഖാദര്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.