2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ടയര്‍ പൊട്ടിത്തെറിച്ച് തലയ്ക്കു പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: ടയര്‍ പൊട്ടിത്തെറിച്ച് തലയ്ക്കു പരുക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. റിയാദില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ അല്‍ഖസബില്‍ സ്വന്തമായി ടയര്‍ പഞ്ചര്‍ കട നടത്തിവരികയായിരുന്ന മഞ്ചേരി പയ്യനാട്താമരശ്ശേരി ഇറാംതൊടി അബ്ദുല്‍ കരീം (57) ആണ് മരിച്ചത്.

ടയറില്‍ കാറ്റു നിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ഉടന്‍ തന്നെ റെഡ്ക്രസന്റ് വിഭാഗം ശഖ്‌റയിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറാത്തിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ നിന്ന് ദീറാബ് ഇമാം അബ്ദുറഹ്മാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവച്ചാണ് മരിച്ചത്.

30 വര്‍ഷമായി ഇദ്ദേഹം അല്‍ഖസബിലുണ്ട്. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കള്‍: റോസിന, റുദിന്‍, റാശിദ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.