2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഞായറാഴ്ചയും യുവനേതാക്കള്‍ തിരക്കിലാണ്

ഇസ്മാഈല്‍ അരിമ്പ്ര

തെരഞ്ഞെടുപ്പു ചൂടില്‍ പോരാട്ടത്തിനു ശക്തി പകരുന്നത് യുവജനങ്ങളുടെ ആവേശമാണ്. ജില്ലയിലെ യുവജനിര ഈ തെരഞ്ഞെടുപ്പിലും തിരക്കിലാണ്. ഊണും ഉറക്കവും മറന്ന പ്രചാരണ തന്ത്രങ്ങളില്‍ അവസാന വോട്ടും പാര്‍ട്ടി ചിഹ്നത്തിനു ലഭിച്ചുവെന്ന് ഉറപ്പാക്കിയുള്ള പോരാട്ടവീര്യം. പ്രചാരണക്കളത്തില്‍ നേതൃസ്ഥാനത്തുള്ള നൗഷാദ് മണ്ണിശ്ശേരി(മുസ്ലിം യൂത്ത് ലീഗ്) ,റിയാസ് മുക്കോളി( യൂത്ത് കോണ്‍ഗ്രസ്), അബ്ദുല്ല നവാസ് (ഡി.വൈ.എഫ്.ഐ )എന്നിവര്‍ മനസു തുറക്കുന്നു

നൗഷാദ് മണ്ണിശ്ശേരി (യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്)
ലളിതമായ ഭാഷയെന്നതാണു യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയുടെ സ്റ്റൈല്‍. ആറ്റിക്കുറുക്കി നാട്ടുകഥകളും ഉപകഥകളും ചേരുവ ചേര്‍ത്തുള്ള നാടന്‍സ്വരത്തിനു വേദികളില്‍ ശ്രോദ്ധാക്കളേറെ. പാര്‍ട്ടി കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്ന ജില്ലയില്‍ യൂത്ത് ലീഗ് പ്രസിഡന്റിനു സ്ഥാനാര്‍ഥിയോളം വരുംതിരക്ക്. തെരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തിലാണു പാര്‍ട്ടി ചുമതല. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായ പ്രാസംഗികന്‍മാരെ എത്തിക്കുന്നതും പ്രസംഗ നിര്‍ദേശങ്ങള്‍ കൈമാറുന്നതും യുവജനപ്രസിഡന്റിനു ഡ്യൂട്ടിയുണ്ടണ്ട്.
ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇതിനകം നൗഷാദ് പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം.സ്വാദിഖലിക്കു വോട്ടുചോദിക്കാന്‍ ഗുരുവായൂരില്‍ രണ്ടണ്ടു ദിവസം പോയി. യുവജന ക്ഷേമ ബോര്‍ഡ് മെമ്പറായി നൗഷാദ് വകുപ്പ് മന്ത്രി ജയലക്ഷ്മിയുടെ വയനാടു മണ്ഡലത്തിലും ഒരു തെരഞ്ഞെടുപ്പു യോഗത്തിനു പോയി. ഇതുവരേയും കുടുംബയോഗങ്ങളായിരുന്നു. ഇനിയുള്ള ഒരാഴ്ച പൊതുപരിപാടികളും സ്ഥാനാര്‍ഥി പര്യടനങ്ങളുമാണ്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ വോട്ടുനടത്തമായിരുന്നു. മലപ്പുറം പട്ടര്‍ക്കടവിലെ സ്വന്തം ബൂത്തില്‍ വീടുകളില്‍ സ്്ഥാനാര്‍ഥി പി.ഉബൈദുല്ലക്കായുള്ള വോട്ടുപിടുത്തം. ഞായറാഴ്ച ദിനമായതിനാല്‍ മൂന്നു കല്യാണത്തിനു പോയ ശേഷം ഉച്ചതിരിഞ്ഞു വീണ്ടണ്ടും പ്രചാരണ ചൂടിലേക്കിറങ്ങി. വൈകിട്ട് തേഞ്ഞിപ്പലം മണ്ഡലത്തില്‍ പി.അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ പര്യടനം ഉദ്ഘാടനം, തുടര്‍ന്നു മലപ്പുറം സ്പിന്നിംഗ്മില്‍ വാര്‍ഡില്‍ കുടുംബ സംഗമം, രാത്രി ഏറനാട് മണ്ഡലത്തിലെ അരീക്കോട്ട് പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പു പൊതുയോഗം എന്നിവയാണ് നൗഷാദിന്റെ ഇന്നലെത്തെ പരിപാടികള്‍.
പൂരപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് എല്‍.ഡി.എഫെന്നു അദ്ദേഹത്തിന്റെ കമന്റ്. ബി.ജെ.പിക്കു ബദലാകാന്‍ സി.പി.എം ഒരിടത്തും ഇല്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുന്നത് രാജ്യസഭയിലും എണ്ണം കൂടാനിടയാകുമെന്നതിനാല്‍ ബി.ജെ.പിക്കു കേരളത്തില്‍ ഇടതുപക്ഷം ജയിക്കലാണു താത്പര്യമെന്നും ഈ യുവജന നേതാവിന്റെ വിലയിരുത്തല്‍. കന്നിവോട്ടര്‍മാരുടെ സംഗമങ്ങളാണു യൂത്ത് ലീഗ് ഇത്തവണ ആസൂത്രണം ചെയ്ത പ്രധാന പരിപാടിയെന്നു ജില്ലാ പ്രസിഡന്റായ നൗഷാദ് പറഞ്ഞു. പഞ്ചായത്തുകളിലാണ് ഇതു നടന്നത്. മലപ്പുറത്തെ ഭാഷാ സ്മാരകത്തില്‍ വെച്ചു പ്രത്യേകം പരിശീലനം നല്‍കിയവരാണ് എല്ലായിടത്തേക്കും പ്രസംഗത്തിനയച്ചത്. ജില്ലയിലെ അവസാന സംഗമം കഴിഞ്ഞ ദിവസം വേങ്ങരയിലെ പറപ്പൂരായിരുന്നു.

റിയാസ് മുക്കോളി (യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലംപ്രസിഡന്റ്)

മലര്‍ക്കൊടിയേ ഞാനെന്നും ,
പുഴയരികില്‍ നില്‍ക്കുമ്പോള്‍…
ചൂടു കനത്ത നേരത്ത് തെരഞ്ഞെടുപ്പു കുളിരിലാണു റിയോസ് മുക്കോളിയെന്ന പാട്ടുകാരന്‍. വോട്ടു തേടിയുളള യാത്രയില്‍ സദസു ആവശ്യപ്പെടുന്നിടത്താണ് ഗായകനായ ഈ യുവ നേതാവു സ്വരം മാറ്റുന്നത്. ഇത്തവണ യു.ഡി.എഫിനു പാട്ടും പാടി ജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി. കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ മല്‍സരിക്കുന്ന കുന്ദമംഗലം, പാലക്കാട്, തവനൂര്‍ എന്നിവിടങ്ങളിലും മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു മണ്ഡലങ്ങളിലും പ്രചരണത്തിനു പോയി. ബാക്കി മുഴുസമയവും ടി.വി.ഇബ്‌റാഹീമിന്റെ തെരഞ്ഞെടുപ്പു പൈലറ്റ് വണ്ടണ്ടിയില്‍ റിയാസുണ്ടണ്ട്.
പരസ്യ പ്രചരണത്തിന്റെ അവസാന ഞായറാഴ്ചയായ ഇന്നലെ രാവിലെ കൊണ്ടേണ്ടാട്ടിയിലെ യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്താണു റിയാസിന്റെ ആദ്യ പരിപാടി. സ്ഥാനാര്‍ഥിക്കൊപ്പം മണ്ഡലത്തിലെ രണ്ടണ്ടു കല്യാണ വീടുകളിലുമെത്തി, പിന്നീട് കുന്ദമംഗലത്ത് ടി.സിദ്ദീഖിന്റെ പര്യടനത്തിനു പോയി. മാവൂര്‍, കുന്ദമംഗലം പഞ്ചായത്തുകളിലെ പത്തോളം കുടുംബ യോഗങ്ങളായിരുന്നു ഇന്നലെ വേദി. അത്ര ഗാംഭീരമോ ശൈലിയോ സ്വീകരിച്ചല്ല പ്രസംഗമെന്നു റിയാസ്. കാര്യങ്ങള്‍ മനസിലാകുന്നതു പോലെ പറഞ്ഞു കൊടുക്കുന്ന ഒരു രീതി. കാര്യമായും അഞ്ചു വര്‍ഷത്തെ വികസന നേട്ടമാണ് പറയുന്നത് . ഒന്നര ലക്ഷത്തിലേറെ യുവാക്കള്‍ക്കു തൊഴിലു നല്‍കിയതും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന പദ്ധതികളും എടുത്തു പറയും.
മലപ്പുറം പാര്‍ലിമെന്റ് മണ്ഡലത്തിനു കീഴിലുള്ള ഏഴു നിയസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രചാരണ വേദികളില്‍ പങ്കെടുത്തു. എന്നാല്‍ മുഴുസമയ പ്രചാരണം അതാതു മണ്ഡലങ്ങളിലാണ്. കൊണ്ടേണ്ടാട്ടിയിയില്‍ സ്ഥാനാര്‍ഥിയെത്തും മുമ്പെ പ്രചരണ കേന്ദ്രങ്ങളിലെ മുഖ്യപ്രാസംഗികനാണ്.

പി.കെ. അബ്ദുല്ല നവാസ് ( ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി )

സ്വന്തം മണ്ഡലമായ മങ്കടയിലാണു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.അബ്ദുല്ല നവാസിന്റെ പ്രചാരണം. സ്ഥാനാര്‍ഥി ടി.കെ.റഷീദലിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം. കുടുംബയോഗങ്ങളും വോട്ടു പിടുത്തവും പാര്‍ട്ടി കണ്‍വന്‍ഷനുകളുമായി യുവജന ഭാരവാഹിക്കു മുഴുസമയ റോള്‍ മണ്ഡലത്തിലാണ്. ജില്ലയില്‍ പ്രചാരണത്തിനുവന്ന സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം പരിപാടികളുടെ തിരക്കിലായിരുന്നു ഇന്നലെ. രാവിലെ ഒന്‍പതോടെ പ്രചാരണം വിലയിരുത്തുന്നതിനു പാര്‍ട്ടി കമ്മിറ്റിയോഗം. അതുകഴിഞ്ഞു കോടിയേരിയുടെ സമ്മേളന ഒരുക്കങ്ങളും വിവിധ മണ്ഡലങ്ങളിലെ ഡി.വൈ.എഫ്.ഐ സഹഭാരവാഹികളെ വിളിച്ചുള്ള അന്വേഷണങ്ങള്‍. വൈകിട്ട് മൂര്‍ക്കനാട് വെങ്ങാട് കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സമ്മേളനം, അതു കഴിഞ്ഞു തെരഞ്ഞെടുപ്പു ചുമതലയുള്ള മൂര്‍ക്കനാട്,കൊളത്തൂര്‍ എന്നിവിടങ്ങളിലെ ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ യോഗം.
വര്‍ഗീയതക്കും അഴിമതിക്കും യുവജന വഞ്ചനക്കുമെതിരെയാണു തെരഞ്ഞെടുപ്പെന്നു അബ്ദുല്ല നവാസ് പ്രസംഗങ്ങളില്‍ ഊന്നിപ്പറയുന്നു. ഇതുവേരയും നിരവധി കുടുംബ യോഗങ്ങളിലായാണു പ്രസംഗം. അടുത്ത ദിവസം മുതല്‍ സ്ഥാനാര്‍ഥി ക്കൊപ്പം പര്യടനത്തിനു സജീവമാകും. രണ്ടണ്ടു ദിവസം തൃപ്പൂണിത്തറയില്‍ എം.സ്വരാജിന്റെ പരിപാടികളിലും പങ്കെടുത്തു. അതാതു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളാണു ഭാരവാഹികള്‍ക്കു നിശ്ചയിച്ചതെന്നതിനാല്‍ പുറത്തുള്ള പരിപാടികളില്ല.
തെരഞ്ഞെടുപ്പിനായി ജില്ലാതല കാംപയിനുകള്‍ ഡി.വൈ.എഫ്.ഐ നടത്തുന്നില്ല. അതാതു മണ്ഡങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ബൂത്ത് തലങ്ങളില്‍ ആവിഷ്‌കരിച്ച യൂത്ത് സ്‌ക്വാഡ് മൂന്നാംഘട്ടം നടന്നുവരുന്നുണ്ട. യുവജന വോട്ടര്‍പട്ടിക തയ്യാറാക്കി അതാതു ഭാഗത്ത് വോട്ടര്‍മാരെ കണ്ടണ്ടുവരുന്നു.അടുത്ത ദിവസം മേഖലകളില്‍ റോഡ്‌ഷോയും നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.