2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഞാന്‍ ഭയക്കുന്നു

ഖ്വാസിറ ഷെയ്ഖ് ആരിഫീന്‍ മൊഴിമാറ്റം: അബ്ദുല്ല പേരാമ്പ്ര

മഴ ഇഷ്ടമാണെന്ന് നീ പറഞ്ഞു
എന്നാല്‍
മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ
നീ കുട നിവര്‍ത്തി.
സൂര്യനോട് പ്രണയമാണെന്ന് നീ മൊഴിഞ്ഞു.
പക്ഷേ,
കിഴക്കവനുദിച്ചപ്പോഴേക്കും
നീ തണലിലേക്കു കയറി.
എന്ത് ഇഷ്ടമാണ് കാറ്റെന്ന് നീ.
എങ്കിലും കുളിര്‍ക്കാറ്റടിച്ചപ്പോള്‍
നീ ജാലകങ്ങള്‍ കൊട്ടിയടച്ചു കളഞ്ഞു.
അതുകൊണ്ട്,
ഭയമാണെനിക്കിന്ന്
നീ എന്നേയും
ഇഷ്ടമാണെന്ന് പറഞ്ഞാലോ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.