2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

ഞാന്‍ പ്രതീക്ഷിച്ചതല്ല: സിനിമയ്ക്ക്‌ അവാര്‍ഡ് ലഭിക്കുമെന്നു കരുതിയിരുന്നു- ഫഹദ്

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍. തനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയില്ല. എന്നാല്‍ സിനിമക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതിക്ഷയുണ്ടായിരുന്നുവെന്നും പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഫഹദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നായിരുന്നു പേടി. മലയാളത്തിലായതുകൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞത്. തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞവേഷമായിരുന്നു. പലപ്പോഴും സിനിമ പൂര്‍ത്തിയാകുമ്പോഴാണ് എനിക്ക് ചിത്രം പൂര്‍ണമായി മനസിലാകുന്നത്. എന്റെ കാര്യമാണെങ്കില്‍ പൊട്ടക്കണ്ണന്റെ മാവേലേറാണെന്നും ഫഹദ് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.