2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്

നാദാപുരം: കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്. വാണിമേല്‍ റോഡിലെ റിന്‍സി ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. 1.75 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും ആറു കിലോഗ്രം വെള്ളിയാഭരണങ്ങളും മൂന്നര ലക്ഷം രൂപയുമാണ് നഷ്ടമായത്. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഭിത്തി തുരക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി ജി. ജയദേവിന്റെ മേല്‍നോട്ടത്തില്‍ നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എ.വി ജോണ്‍, എസ്.ഐ എന്‍. പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.