2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജോലി നിഷേധിക്കുന്ന ദിവസങ്ങളിലെ വേതനം അനുവദിക്കണം: ഐക്യ ട്രേഡ് യൂനിയന്‍

കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം തോട്ടങ്ങളില്‍ വരള്‍ച്ചയുടെ പേരില്‍ തൊഴിലാളികള്‍ക്ക് അന്യായമായി ജോലി നിഷേധിക്കുകയും വേതനം അടക്കമുള്ള ആനുകൂല്യങ്ങളെ പറ്റി നിശബ്ദ പാലിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിന്റെ നിലപാടില്‍ മേപ്പാടിയില്‍ ചേര്‍ന്ന ഐക്യട്രേഡ് യൂനിയന്‍ പ്രതിഷേധിച്ചു. ജോലി നിഷേധിക്കപ്പെട്ട ദിവസങ്ങളിലെ വേതനവും മറ്റ് ആനുകൂല്യങ്ങളും ഉടന്‍തന്നെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.പി.എ കരീം അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), എന്‍ വേണുഗോപാല്‍ (പി.എല്‍.സി), പി.വി കുഞ്ഞിമുഹമ്മദ് (എസ്.ടി.യു), എന്‍.ഒ ദേവസ്യ (എച്ച്.എം.എസ്), പി.കെ മുരളീധരന്‍ (ബി.എം.എസ്), ടി ഹംസ, എം ഹംസ, കെ ബാബു, സി മുഹമ്മദ്, പി.കെ മുഹമ്മദ്, എ ഹംസ, കെ.പി സെയ്തലവി, സക്കീര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.