2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്ന്

കോഴിക്കോട്:  സംസ്ഥാനത്തെ പതിനായിരത്തിലധികം വരുന്ന ഡെപ്പോസിറ്റ് കലക്റ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന ഗവ.  ഉത്തരവിനോട് ഭൂരിപക്ഷം സഹകരണസ്ഥാപനങ്ങളും പ്രതികൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍  പ്രസ്തുത ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്  കോ ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍  സെക്രട്ടറി ദിനേശ് പെരുമണ്ണ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡെപ്പോസിറ്റ് കലക്റ്റര്‍മാരുടെ തസ്തിക  സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന 2009ലെ സര്‍ക്കാര്‍ ഉത്തരവും, പത്ത് വര്‍ഷം കഴിഞ്ഞവരെ 2500 രൂപ  സ്ഥിരവേതനം നല്‍കി സ്ഥിരപ്പെടുത്തണമെന്ന 2015ലെ ഉത്തരവും ഇതുവരെ പല സഹകരണസ്ഥാപനങ്ങളും  തയ്യാറാക്കിയിട്ടില്ലെന്നും ഡെപ്പോസിറ്റ് കലക്റ്റര്‍മാര്‍ക്കുള്ള അധിക ജോലി ഭാരം ലഘൂകരിക്കാനും  ഓണം, ബക്രീദ് സമയമായതിനാല്‍ വേതനം ഓണത്തിന് മുന്‍പ് ലഭ്യമാക്കാനും സര്‍ക്കാര്‍  നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ  കുഞ്ഞാലി മമ്പാട്, യു വിജയപ്രകാശ്, എ.വി.എം കബീര്‍ എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.