2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ജൈവ പച്ചക്കറികൃഷി വിത്തിറക്കല്‍

പേരാമ്പ്ര: ദാറുന്നജും ഓര്‍ഫനേജ് ജൈവ പച്ചക്കറിക്കൃഷി വിത്തിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, കൃഷി ഓഫിസര്‍ ഷറിന്‍ റിഷാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെണ്ട, വെള്ളരി, മത്തന്‍, പയര്‍, തക്കാളി, കയ്പ, ചീര, പടവലം, കാബേജ്, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇനങ്ങളാണ് ഓര്‍ഫനേജ് ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിത്തിറക്കിയത്. പേരാമ്പ്ര കൃഷിഭവന്റെ സഹായത്തോടെയാണ് ജൈവ പച്ചക്കറി കൃഷി.
കഴിഞ്ഞവര്‍ഷം ജൈവ പച്ചക്കറിയില്‍ ജില്ലയില്‍രണ്ടാം സ്ഥാനം ദാറുന്നു ജൂമിനായിരുന്നു.ചടങ്ങില്‍ വാര്‍ഡ് മെംബര്‍ യൂസുഫ് കരിമ്പിന്‍പൊയില്‍, ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് വി.ടി ഇബ്രാഹിം, മാനേജര്‍ മുഹമ്മദ് പെരുമെയില്‍, സി. മൊയ്തു, ടി.കെ മൊയ്തു, യു. ഇസ്മഈല്‍, പി.എം അബ് ദുല്ല, മൊയ്തീന്‍ മാസ്റ്റര്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.