2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ജൈവവൈവിധ്യ ഗ്രാമസഭകളുമായി പിലിക്കോട്

 

ചെറുവത്തൂര്‍: പതിവ് ഗ്രാമസഭകളില്‍നിന്ന് വ്യത്യസ്തമായി പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ജൈവ വൈവിധ്യ ഗ്രാമസഭകള്‍ ചേരുന്നു. പൈതൃകമായി ലഭിച്ച ജൈവവൈവിധ്യ സമ്പത്ത് കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിസ്ഥിതി സൗഹൃദ പിലിക്കോട് എന്ന ലക്ഷ്യത്തിനായി ഗ്രാമസഭകള്‍ ചേരുന്നത്. ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ മൂന്നു കേന്ദ്രങ്ങളിലാണ് ഗ്രാമസഭകള്‍ ചേരുന്നത്. കരക്കക്കാവ് പരിസരത്ത് നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഗ്രാമസഭയില്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ ക്ലാസെടുക്കും.
14ന് ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയത്തില്‍ ചേരുന്ന ഗ്രാമസഭയില്‍ സീക്ക് ഡയരക്ടര്‍ ടി.പി പത്മനാഭന്‍ മാസ്റ്റര്‍ ക്ലാസെടുക്കും. 22ന് പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ് പരിസരത്ത് ഗ്രാമസഭചേരും. ഡോ. വി. ബാലകൃഷ്ണന്‍ ക്ലാസെടുക്കും. വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കല്‍. പിലിക്കോട് പഞ്ചായത്ത് തയാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററില്‍ പുതിയവ കൂട്ടിച്ചേര്‍ക്കല്‍, പരമ്പരാഗത ജലസ്രോതസുകള്‍ സംരക്ഷിക്കല്‍ എന്നിവ ആദ്യഘട്ട പ്രവര്‍ത്തനങ്ങളായി നടക്കും. പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതി നേരത്തെ തന്നെ പഞ്ചായത്തില്‍ നടപ്പിലാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന ഗ്രാമസഭകളില്‍ പരിസ്ഥിതി സന്ദേശ ഗാനങ്ങളും അവതരിപ്പിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.