2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജൈവകൃഷിയില്‍ ജാസ്മിന് ലഭിച്ചത് നൂറുമേനി വിളവ്

 

കയ്പമംഗലം: ജൈവരീതിയില്‍ കൃഷി ചെയ്ത് മികവ് തെളിയിച്ചിരിക്കുകയാണ് ഒരു യുവകര്‍ഷക.
ചളിങ്ങാട് സ്വദേശി ഇല്ലത്ത്പറമ്പില്‍ ഇല്യാസിന്റെ ഭാര്യ ജാസ്മിനാണ് ഒഴിവ് സമയം പ്രയോജനപ്പെടുത്തി മികച്ച രീതിയില്‍ കൃഷി ചെയ്ത് പൊന്നുവിളയിച്ചത്. തന്റെ ഇരുപത് സെന്റ് സ്ഥലത്താണ് നെല്‍ കൃഷി, തക്കാളി, കാബേജ്, പച്ചമുളക്, വാഴ, പടവലം, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നത്. കൂടാതെ പശു, ആട്, കോഴി എന്നിവയെയും പരിപാലിക്കുന്നുണ്ട്.
രാസവളങ്ങളോ, കീടനാശികളോ കൃഷിക്ക് ഉപയോഗിക്കുന്നില്ല. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൊണ്ടുവരുന്ന വിത്തുകളാണ് കൃഷി ചെയ്തത്. കയ്പമംഗലം കൃഷി ഭവന്റെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജാസ്മിന്‍ ഇല്യാസിന്റെ മക്കളായ ഫാറൂഖും, ഫര്‍ഹയും വീടിന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം ഫൗസിയ ഷെമീറും കൃഷി ഓഫിസര്‍ അനില മാത്യുവും ചേര്‍ന്ന് കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.
ഒട്ടേറെ നാട്ടുകാരും ജാസ്മിന്റെ ജൈവ കൃഷിയുടെ വിളവെടുപ്പിന് സാക്ഷികളാവാനെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News