2020 January 19 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ജൈവകര്‍ഷകര്‍ക്ക് വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്

മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായുള്ള വികാസ് പീഡിയ ജൈവകര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്പിക്കേഷന്‍ ആരംഭിച്ചു.
 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹൈദരബാദിലെ സിഡാക്ക് ആണ് ബയോവിന്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ് നിര്‍മിച്ചിട്ടുള്ളത്.  തുടക്കത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 13500 ജൈവകര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ത്യാ ഗവണ്‍മെന്റിന്റെ  വെബ്‌സൈറ്റില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മാനന്തവാടിയില്‍ നടന്ന ജൈവ കര്‍ഷക സംഗമത്തില്‍ മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  പ്രീത രാമന്‍ നിര്‍വഹിച്ചു. ഡബ്ല്യു എസ്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ് അധ്യക്ഷനായി. അമല്‍, ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.