2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജെ.എന്‍.യു വ്യാജ വീഡിയോ ദൃശ്യം: മൂന്നു ചാനലുകള്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയ ചാനലുകള്‍ക്കെതരേ ഡല്‍ഹി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടൈംസ് ന്യൂസ്, സീ ന്യൂസ്, ന്യൂസ് എക്‌സ് എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരേയാണ് കേസ്. ഇവയ്‌ക്കെതിരേ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറും മറ്റു വിദ്യാര്‍ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന വ്യാജ വീഡിയോ ആണ് ഇവര്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.