2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരായ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറായില്ല

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കോടതിലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയാറായില്ല. ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്തഗിയുടെ അനുമതി നേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ജെ.എന്‍.യു വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനി എന്നിവര്‍ക്കെതിരെ കോടതിലക്ഷ്യ നടപടിയെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.