2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ജെറ്റ് എയര്‍വെയ്‌സിലും ടിക്കറ്റ് നിരക്ക് ഇളവ്

അഹമ്മദ് പാതിരിപ്പറ്റ

ദോഹ. ശ്രീലങ്കന്‍ എയര്‍വെയ്‌സിനു പിന്നാലെ ജെറ്റ് എയര്‍വെയ്‌സും യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യയിലേക്കുളള ടിക്കററ് നിരക്കില്‍ പ്രത്യേക ഓഫര്‍പ്രഖ്യാപിച്ചു.

ആഗസ്റ്റ് ഏഴു മുതല്‍ 15 വരെ ബുക്കു ചെയ്യുന്ന ഇകണോമിക് ,പ്രിമിയം ടിക്കററുകള്‍ക്ക് 30 ശതമാനം വരെ ഇളവുണ്ടാകും.

വണ്‍വെ ടിക്കററുകള്‍ക്കും ഇളവ് ബാധകമാണ്.

ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കും മുംബെ , ദല്‍ഹി വിമാനത്താവളങ്ങള്‍ വഴി ബോങ്കോക്ക്, സിംഗപ്പുര്‍,
കാഠ്മണ്ടു, കൊളംബോ, ഡാക്ക, ഹോങ്കോങ്ങ് തുടങ്ങിയ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആരുകൂല്യം ലഭ്യമാവും.

ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തിപ്പിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നു ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.