2019 March 24 Sunday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ജെബി ചുഴലിക്കാറ്റ്: ജപ്പാനില്‍ 500 വിമാനങ്ങള്‍ റദ്ദ് ചെയ്തു

ആറ് പേര്‍ മരിച്ചു

 

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 500 വിമാനങ്ങള്‍ റദ്ദ് ചെയ്തു. 25 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്നാണ് വിലയരുത്തല്‍. മേഖലയിലെ ട്രെയിന്‍ സര്‍വിസുകളും നിര്‍ത്തിവച്ചു.
നിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഷികോകു ദ്വീപില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചെന്ന് ജപ്പാനിലെ ക്വയ്‌ദോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പ്രധാന ദ്വീപായ ഹോന്‍ഷുവിലേക്ക് കാറ്റ് നീങ്ങി. പത്ത് ലക്ഷത്തോളം പേരെ മാറ്റിത്താമസിപ്പിക്കണമെന്ന് കാലവാസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി ഷിന്‍സെ ആബെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ആളുകളെ ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കണമെന്നും ജനജീവിത സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കണമെന്നും ഷിന്‍സെ ആബെ പറഞ്ഞു. 1993ലെ ജെബി ചുഴലിക്കാറ്റില്‍ 48 മരിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.