2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും

ലഖ്‌നോ: ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യ കളത്തിലിറങ്ങുന്നത്. 2001ല്‍ ആസ്‌ത്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. അന്നത്തെ പ്രമുഖ താരങ്ങളായ അജിത് സിങ്, ദീപക് താക്കൂര്‍, യുഗ്്‌രാജ് സിങ്, പ്രഭോത് സിങ് എന്നിവര്‍ സീനിയര്‍ ടീമിലേക്ക് പോയതോടെയാണ് ജൂനിയര്‍ ടീമിന് തകര്‍ച്ച നേരിട്ടത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം തവണ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ കിരീട നേട്ടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നില്ല. നേരത്തെ 2013ലും ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയരായിട്ടുണ്ട്. 16 ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. പൂള്‍ ഡിയില്‍ കാനഡ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മുന്നേറാന്‍ സാധിക്കും.
ഹര്‍ജീത് സിങ്, മന്‍ദീപ് സിങ്, ഹര്‍മാന്‍ പ്രീത് സിങ്, വികാസ് ദാഹിയ എന്നീ സൂപ്പര്‍ താരങ്ങളുമായാണ് ഇന്ത്യ മത്സരിക്കുന്നത്. സമീപകാലത്ത് ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.