2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരുവനന്തപുരം, ചാക്ക, ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 26 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
മെക്കാനിക്കല്‍ ഡീസലിലും വെല്‍ഡറിലും പ്ലംബറിലും രണ്ടു ഒഴിവുകളും ട്രാഫ്റ്റ്‌സ്മാന്‍ സിവിലിലും അരിത്തമെറ്റിക് കം ഡ്രായിംഗില്‍ ഓരോ ഒഴിവും വീതമാണുള്ളത്.
എസ്.എസ്.എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ഡിപ്ലോമാ/ഡിഗ്രി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.