2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജുവല്ലറി ഉടമയില്‍ നിന്നും സര്‍ണ്ണവും പണവും പിടിച്ചുപറിച്ചു

കിളിമാനൂര്‍ :ജുവല്ലറി പൂട്ടി വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ ഉടമയില്‍ നിന്നും സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു പറിച്ചു .
പത്ത് ലക്ഷത്തോളം രൂപയുടെ രൂപ നഷ്ടമായിയെന്നാണ് ഉടമ പറയുന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം .കിളിമാനൂര്‍ ജഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൂങ്കാവനം ജുവല്ലറി ഉടമ കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി  സെയിനുലാബുദ്ദീന്റെ കൈയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് പിടിച്ച് പറിച്ചത് .
കടപൂട്ടി വീട്ടിലേക്ക് പോകുന്നതിന് കാറിനടുത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.ബൈക്കിലെത്തിയവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു.  സംഘം ഇതിനു ശേഷം വെള്ളല്ലൂര്‍ വഴി പോയതായും വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്  ജുവല്ലറി ഉടമ മാനസികമായി തകര്‍ന്ന നിലയിലാണ് .
കിളിമാനൂര്‍ പൊലിസ്  കേസ് എടുത്ത് അനേഷണം ആരംഭിച്ചു .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.