2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനായി മലയാളിയായ പി.കെ നൗഷാദിനെ തിരഞ്ഞെടുത്തു.

ദമാം: ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ പി.കെ നൗഷാദിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. 2016-19 അധ്യയന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ഈ വര്‍ഷം മുതലുള്ള അമരക്കാരനായാണ് ജുബൈല്‍ എട്‌കോ കമ്പനി ഓപ്പറേഷന്‍ സൂപ്രണ്ട് കൂടിയായ പി.കെ നൗഷാദ് എത്തുന്നത്. നിലവിലുള്ള ഏഴംഗ കമ്മിറ്റിയില്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നൗഷാദ്, വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ഹുസൈന്‍ മക്ബൂല്‍, പ്രിന്‍സിപ്പല്‍ ഡോ.സയ്യിദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെയര്‍മാനായിരുന്ന താഷ്‌കിന്‍ മുഹമ്മദ് അക്ബര്‍ ഒരു വര്‍ഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞതോടെയാണ് നൗഷാദ് അധികാരത്തിലെത്തിയത്.

വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഹുസ്സൈന്‍ മക്ബൂലിന്റെ നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമുള്ളവരുടെ പേരുകള്‍ എഴുതി നല്‍കാന്‍ അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. നൗഷാദ് ഒഴികെയുള്ളവരെല്ലാം ചെയര്‍മാന്‍ സ്ഥാനം താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. മലയാളിയായ നിസാം യാക്കൂബ്, കര്‍ണാടക സ്വദേശികളായ മുജീബ് റഹ്മാന്‍, ഡോ.സനാവുല്ല, ആന്ധ്രാ സ്വദേശി വി.എസ് രാജു, മഹാരാഷ്ട്ര സ്വദേശി അബൂബക്കര്‍ ഷെയ്ഖ്, ജാര്‍ഖണ്ഡ് സ്വദേശി താഷ്‌കിന്‍ മുഹമ്മദ് അക്ബര്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. നൗഷാദ് ചെയര്‍മാനായ വാര്‍ത്ത മലയാളി സമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റത്. നേരത്തെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്ന സക്കീര്‍ ഹുസൈനും ഇബ്രാഹിം പൊട്ടേങ്കലിനും ശേഷം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അമരത്ത് എത്തുന്ന മൂന്നാമത് മലയാളിയാണ് പി.കെ നൗഷാദ്. ഏഴായിരത്തോളം കുട്ടികളുള്ള ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി നൗഷാദിന് മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News