2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി ആരംഭിച്ചു

ആര്‍പ്പൂക്കര: രാത്രികാല പരിശോധനക്കിടെ പൊലിസിനു നേരെ കുരുമുളക് സ്‌പ്രേ ആക്രമണം. എ.എസ്.ഐക്കും ഡ്രൈവര്‍ക്കും കണ്ണിനു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഗാന്ധിനഗര്‍ സ്റ്റേഷന് സമീപം ചെമ്മനം പടിയിലായിരുന്നു സംഭവം. സംഭവ സ്ഥലത്തുനിന്നും ലഭിച്ച ഒരു ഷൂസും ഈ ഭാഗത്തുനിന്ന് മോഷണം പോയ ബൈക്കും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയെന്ന എസ്.ഐ എം ജെ അരുണ്‍ പറഞ്ഞു.
ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ ജോണ്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പൊലിസ് വാഹനത്തിന് പിന്നിലിരുന്ന സി.പി.ഒ ബിനു പരുക്കില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലിസ് എത്തി പരുക്കേറ്റവരേ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കണ്ണ് കഴുകി വൃത്തിയാക്കി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ് അര്‍ധരാത്രിക്കുശേഷം സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംങ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എ.എസ്.ഐ യും സംഘവും സഞ്ചരിച്ച വാഹനം ചെമ്മനം പടിക്കലെത്തിയപ്പോള്‍ രണ്ട് യുവാക്കല്‍ നടന്നുപോകുന്നത് കണ്ടു വാഹനം നിര്‍ത്തി വിവരം അന്വേഷിച്ചത്.
ചെമ്മനം പടിക്ക് സമീപം ഫ്‌ളാറ്റ് നിര്‍മാണം നടക്കുന്നുണ്ടെന്നും അവിടുത്തെ തൊഴിലാളികളുണെന്നും ഇവര്‍ പറഞ്ഞു. . എന്നാല്‍ അഡ്രസ് തരാന്‍ എ.എസ്.ഐ ആവശ്യപ്പെട്ട് എഴുതാന്‍ തയ്യാറായപ്പോള്‍ ഇവര്‍ കുരുമുളക് സ്‌പ്രേ ചെയ്യുകയായിരുന്നു.
ഇതിനുശേഷം ഇവര്‍ ഓടിപ്പോയി. പ്രതികളെകുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും ഗാന്ധിനഗര്‍ പൊലിസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഗാന്ധിനഗര്‍ പൊലിസ് പറഞ്ഞു.