2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ജീവിതമാര്‍ഗം പ്രളയത്തില്‍ മുങ്ങിയ അന്ധദമ്പതികള്‍ക്കു സഹായവര്‍ഷം സുപ്രഭാതം തുണയായി

എരുമപ്പെട്ടി: പ്രളയം ജീവിതമാര്‍ഗം തകര്‍ത്തെറിഞ്ഞ അന്ധദമ്പതികള്‍ക്ക് ‘സുപ്രഭാതം’ വാര്‍ത്ത തുണയായി. തെരുവുകളില്‍ പാട്ടുപാടി ഉപജീവനം നടത്തുന്ന അന്ധഗായകരായ വെള്ളാറ്റഞ്ഞൂര്‍ രാജുവിനും തങ്കമണിയ്ക്കുമാണ് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.
പ്രളയത്തില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറി സംഗീത ഉപകരണങ്ങളും സൗണ്ട് സിസ്റ്റവും ജനറേറ്ററും പൂര്‍ണമായും നശിച്ചിരുന്നു. ഇതോടെ ഇവരുടെ ജീവിതമാര്‍ഗമാണ് ഇല്ലാതായത്. ആറ് അന്ധഗായകര്‍ കൂടി ഇവരുടെ സംഘത്തിലുണ്ട്. പാട്ടുപാടി കിട്ടുന്ന നാണയത്തുട്ടുകള്‍ കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഈ നിരാലംബര്‍ക്കു പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കുകയെന്നതു തീര്‍ത്തും അസാധ്യമാണ്.
ജീവിതം വഴിമുട്ടിയ ഇവരുടെ കഥ സുപ്രഭാതം അടക്കമുള്ള മാധ്യമങ്ങള്‍ സമൂഹത്തിനു മുന്നിലെത്തിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ സഹായ സന്നദ്ധത അറിയിച്ചു. കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍, സഊദി അറേബ്യ പുലിയന്നൂര്‍ കൂട്ടായ്മ എന്നിവ മുഴുവന്‍ ഉപകരണങ്ങളും വാങ്ങിനല്‍കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലിന് കുന്നംകുളം ടൗണില്‍ നടക്കുന്ന ചടങ്ങില്‍ ഉപകരണങ്ങള്‍ കൈമാറും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.