2018 April 07 Saturday
ഇത് നിന്റെ പാത, നീ തനിച്ചും.മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം; എന്നാല്‍, നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ജമാലുദ്ദീന്‍ റൂമി

ജീവനുള്ള മരണം

ഹാരിയട്ടറ്റ്‌ അനീന മൊഴിമാറ്റം: അബ്ദുല്ല പേരാമ്പ്ര

ഞാന്‍ ജീവനോടെ മൃതിയടഞ്ഞു

എന്നാല്‍,
എന്റെ ഹൃദയം
ഇപ്പോഴും മിടിക്കുന്നുണ്ട്.
എനിക്കാവില്ല
ഒന്നും ഉരിയാടാനെങ്കിലും
എന്റെ ഉള്ളില്‍ക്കിടന്ന്
പിടയുന്നുണ്ട് വാക്കുകള്‍.
എനിക്കൊന്നും
കാണാന്‍ കഴിയില്ല.
എന്നാല്‍,
അകക്കണ്ണില്‍ കാഴ്ചയുടെ പ്രളയമുണ്ട്.
എനിക്കാവില്ല,
ഒരിടത്തേക്കും ചലിക്കുവാന്‍.
എന്നാലും
സ്വപ്നങ്ങളെന്നെ
ദൂരത്തോളം കൊണ്ടുചെല്ലുന്നു.
ഞാന്‍ മരിച്ചു.
പക്ഷേ,
ജീവനിപ്പോഴുമുണ്ടെനിക്ക്.

 

ഹാരിയട്ട് അനീന


ഉഗാണ്ടന്‍ കവയിത്രിയും ഗ്രന്ഥകാരിയും മാധ്യമപ്രവര്‍ത്തകയും. അ ചമശേീി കി ഘമയീൗൃ കവിതാ സമാഹാരം 2015ല്‍ പുറത്തിറങ്ങി. ജേണലിസം, ക്രിയേറ്റീവ് റൈറ്റിങ് എന്നിവയില്‍ ബിരുദം. ഹ്യുമന്‍ റൈറ്റ്‌സില്‍ ബിരുദാനന്തര ബിരുദം. ഡെയ്‌ലി മോണിറ്റര്‍, ദ ഒബ്‌സര്‍വര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.