2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജീവനക്കാര്‍ ഒരുമിച്ചു; മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറി വിളഞ്ഞു

കാഞ്ഞങ്ങാട്: ജീവനക്കാരുടെ ഒത്തൊരുമയില്‍ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറികള്‍ വിളഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണു വിശ്രമ വേളകള്‍ കൃഷി ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തിയത്.
സിവില്‍ സ്റ്റേഷന്‍ പറമ്പിലെ ഒഴിഞ്ഞ ഭാഗത്ത് വഴുതന, തക്കാളി, മുളക് തുടങ്ങിയവ  നട്ടുനനച്ച് നല്ല വിളവു കിട്ടിയതില്‍ സന്തുഷ്ടരാണു ജീവനക്കാര്‍.
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അനില്‍കുമാറും മറ്റു  ജീവനക്കാരും ഓഫിസ്  സമയം കഴിഞ്ഞാണു കൃഷിയെ പരിപാലിക്കുന്നത്. വില്ലേജ് ഓഫിസ് കെട്ടിടത്തിനു മുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭാ  ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. തഹസില്‍ദാര്‍ എ.കെ രാമചന്ദ്രന്‍ അസിസ്റ്റന്റ് തഹസില്‍ദാര്‍ കെ നാരായണന്‍, കൃഷി ഓഫിസര്‍  പ്രേമലത തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.