2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ജീപ്പ് കോംപസ്; ബുക്കിങ് പതിനായിരം കടന്നു

ന്യൂഡല്‍ഹി: രാജകീയ പ്രൗഢിയില്‍ തലയുര്‍ത്തി നില്‍ക്കുന്ന ജീപ്പിന്റെ കോംപസ് എസ്.യു.വിയുടെ ബുക്കിങ് തകൃതിയായി മുന്നേറുന്നു. ഇതിനോടകം ബുക്കിങ് പതിനായിരം കടന്നതായി ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 19നാണ് ബുക്കിങ് ആരംഭിച്ചത്. ജൂലൈ 31 വരെയായി 92000 പേര്‍ കാര്‍ ബുക്ക് ചെയ്തതായി അധികൃതര്‍ പറഞ്ഞു. 1.4 ലിറ്റര്‍ പെട്രോള്‍ മോഡലിന് 14.95 ലക്ഷവും 2 ലിറ്റര്‍ ഡീസല്‍ മോഡലിന് 20.6 ലക്ഷവുമാണ് ഡല്‍ഹി ഷോറൂം വില. കാര്‍ എത്രയും പെട്ടെന്ന് നിരത്തിലറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എഫ്.സി.എ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.