2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജി 20 ഉച്ചകോടി; ട്രംപും പുടിനും കൂടിക്കാഴ്ച നടത്തി

 

ഹംബര്‍ഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പുടിനുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ച ഇരുവിഭാഗത്തിനും സംതൃപ്തി നല്‍കുന്നതാണെന്നും ട്രംപ് പറഞ്ഞു. 36 മിനുട്ട് നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. താങ്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നത് ബഹുമതിയാണെന്ന് ട്രംപ് വ്യക്തമാക്കിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷം നല്‍കുന്നതാണെന്നായിരുന്നു പുടിന്റെ പ്രതികരണം. കാലാവസ്ഥാ മാറ്റം, രാജ്യാന്തര വ്യാപാരം, ഉത്തര കൊറിയ-സിറിയന്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഉക്രയിനിലെ സംഭവവികാസങ്ങളും ജി 20 രാജ്യ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

 

 

പ്രക്ഷോഭകര്‍ വാഹനം കത്തിച്ചു

ഹംബര്‍ഗ്: ജി 20 ഉച്ചകോടിക്കിടെ പ്രക്ഷോഭകര്‍ നിരവധി കാറുകള്‍ക്ക് തീയിട്ടു. മെസ്സെഹല്ലെ കോണ്‍ഫറന്‍സ് സെന്ററില്‍ ജി 20 ഉച്ചകോടി നടക്കുന്നതിനിടെയായിരുന്നു സാമ്രാജ്യത്വ വിരുദ്ധരായ പ്രക്ഷോഭകര്‍ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നത്. കടകളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. കറുത്ത മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകരാണ് അല്‍ടോണ ജില്ലയിലെയും എല്‍ബ്ച്വസീ റോഡിലെയും കാറുകള്‍ക്ക് തീയിട്ടതും ബാങ്കുകളുടെയും കടകളുടെയും ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതും. ഇന്നലെ രാവിലെ 7.30നായിരുന്നു ആക്രമണങ്ങള്‍ അരങ്ങേറിയത്. പ്രക്ഷോഭത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുടെ ഭാര്യമാര്‍ക്ക് ഗസ്റ്റ്ഹൗസില്‍നിന്ന് പുറത്തിറങ്ങാനായില്ല. പ്രക്ഷോഭകരില്‍ ഒരു വിഭാഗം ഹംബര്‍ഗിലെ തുറമുഖ മേഖലയില്‍ സമാധാനപരമായ പ്രതിഷേധ റാലിയും നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.