2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍

 
ജിദ്ദ: ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍ കുവൈത്തില്‍ നടക്കും. ജി.സി.സി രാജ്യങ്ങളിലെ ജല മന്ത്രിമാരും ജല സ്രോതസ്സുകളുടെ സംരക്ഷണ കാര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരടക്കമുള്ളവരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക.
 
ജി.സി.സി. അംഗരാജ്യങ്ങളില്‍ അടുത്തിടെയായി കണ്ടുവരുന്ന പ്രതിഭാസമാണ് ഭൂഗര്‍ഭ ജലേസ്രാതസ്സുകളുടെ കുറവ്. ഭാവിയില്‍ മേഖലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന പ്രവചനം ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
 
ഈ സാഹചര്യത്തില്‍ ജല സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും ഉച്ചകോടി പ്രാധാന്യം നല്‍കുക. ഈ വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ പരസ്പരം പങ്കുവെക്കുന്നതിനുള്ള വേദിയായും ഉച്ചകോടി മാറും.
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.