2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ജി.എസ്.ടി ഉന്നതാധികാര യോഗം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) ഘടന സംബന്ധിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയുള്ള നിര്‍ണായക യോഗം ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഉന്നതാധികാര സമിതി യോഗം തുടങ്ങുന്നത്. നികുതിയുടെ ഘടന സംബന്ധിച്ചു തീരുമാനമായെങ്കിലും നികുതി ആരുപിരിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം അവസാനിക്കും മുമ്പ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കുകയും വേണം.
അതിനാല്‍ രണ്ടുദിവസത്തെ യോഗത്തില്‍ എന്തുവിലകൊടുത്തും അന്തിമതീരുമാനത്തിലെത്താന്‍ ശ്രമിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചചെയ്യാന്‍ നിര്‍ബന്ധിതരാവുമെന്നാണ് സൂചന.
സേവന നികുതി മുഴുവന്‍ തങ്ങള്‍ പിരിക്കാമെന്നും, ചരക്കുകളുടെ മേലുള്ള നികുതി ഒന്നര കോടിയില്‍ കൂടുതല്‍ ടേണ്‍ ഓവര്‍ ഉള്ളത് സംസ്ഥാനങ്ങള്‍ പിരിക്കുക അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പിരിക്കുകയെന്നതാണ് നികുതി പിരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, സേവനങ്ങളുടെ മേലുള്ള നികുതിയും ഒന്നര കോടി ടേണ്‍ ഓവറില്‍ കുറവുള്ള നികുതിയും പിരിക്കാന്‍ അനുവദിക്കണമെന്നും അതിനു മുകളിലുള്ളത് കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പിരിക്കാമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.